Tuesday, July 31, 2007

മിഡില്‍ ഈസ്റ്റ്-സൌദി ബ്ലോഗര്‍മാര്‍ നാട്ടില്‍ പോകാന്‍ തയ്യാറാവുക!

സൂര്യഗായത്രി എന്ന ബ്ലോഗര്‍ തന്റെ ബ്ലോഗിലെ ഒരു പോസ്റ്റില്‍ കമന്റായി ഇങ്ങനെ എഴുതി,

"എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും,നല്ലതായാലും, ചീത്തയായാലും, പരാതി ആയാലും, പരിഹാസമായാലും, പരിഭവമായാലും, എന്തു തന്നെ ആയാലും, ബ്ലോഗ് തുടങ്ങി ഇന്നുവരെ, എന്റെ ഈയൊരൊറ്റ ഐഡിയില്‍ ലോഗിന്‍ ചെയ്ത്, തന്റേടത്തോടെയേ ഏതൊരു ബ്ലോഗിലും കമന്റ് ഇട്ടിട്ടുള്ളൂ. ഇനി ഇടുകയുമുള്ളൂ. തുടങ്ങിയ ആദ്യം, പേരു അടിയില്‍ വെച്ച്, ലോഗിന്‍ ചെയ്യാതെ ഇടുമായിരുന്നു. ലോഗിന്‍ ചെയ്ത് ഇടാന്‍ തുടങ്ങിയതില്‍പ്പിന്നെ, ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഞാന്‍ കമന്റ് ഇടുന്നുണ്ടെങ്കില്‍ ഈ ഒരൊറ്റ ഐഡിയില്‍ നിന്നായിരിക്കും. ലോഗിന്‍ ചെയ്തേ ഇടുകയുമുള്ളൂ. എല്ലാവരും ഓര്‍മ്മയില്‍ വെക്കുക. പലര്‍ക്കും അറിയാം. എന്നാലും ഒന്നുകൂടെ അറിയിച്ചേക്കാം എന്നുവെച്ചു."

ചില ബ്ലോഗുകളില്‍ ചില അനോണികളുടെ ചില കമന്റുകള്‍ കണ്ടാല്‍ അതു സൂ എഴുതിയതാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം ഉള്ളതുപോലെ തോന്നും. എന്നാണ് സൂര്യഗായത്രി പറയാന്‍ ശ്രമിക്കുന്നത് എന്നാണ് മേല്‍പ്പറഞ്ഞ കമന്റുവായിച്ചാല്‍ നമുക്ക് തോന്നുക. അങ്ങിനെ ഒന്നുണ്ടെങ്കില്‍ അത് തികച്ചും നിരാശാജനകം തന്നെ. എതിര്‍ക്കപ്പെടെണ്ടതാണ് അത്. നിരുത്സാഹപ്പെടുത്തേണ്ടതും.

അവിടെയാണ് എരിതീയില്‍ എണ്ണപോലെ ഒരു കമന്റ് ഒഴുകുന്നത്.
അത് അവിടെ ഇട്ടത് ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ ആണ്.

ആ കമന്റ് ഇങ്ങിനെ

Soovechi, OFF Topic:

Regarding your comment on your id.There are people who put virthiketta anonymous comments, but then they committ mistakes like any other kallan. They forget in haste and their original user id gets displayed. hahaha. How many times that has happened in Malayalam blogosphere. That is always very funny to watch. :) People think the internet anonymity is a safe haven for criminal activities. They will get a knock on their door one day, I am pretty sure since they will be doing this everywhere. Everybody will not silently suffer like you have suffered. So you dont worry, ketto.

People who do such activities from Middle East, Saudi etc makes me pity at their foolishness.Those countries have very strict laws for everything.

One complaint might send them scurrying back to india or maybe they will lose their hands. ho! Without hands enthu vrithikedaanu. :) "

ഇഞ്ചിപ്പെണ്ണ് മിഡില്‍ ഈസ്റ്റിലേയും സൌദിയിലേയും ബ്ലോഗര്‍മാരെ ഒന്നടങ്കം കള്ളന്മാരായി സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ് ഈ കമന്റിലൂടെ. എന്തു പിന്‍ബലമാണ് ഇങ്ങനെ ഒരു ആരൊപണത്തിനു പിന്നില്‍ എന്നു മനസിലാകണില്ല.

അങ്ങനെ അനോണിമസ് ഐഡികള്‍ (ബ്ലോഗര്‍മാര്‍) പിറവികൊണ്ടത് ഇഞ്ചിപ്പെണ്‍നിറ്റേയോ സൂര്യഗായത്രിയുടെയോ ബ്ലോഗില്‍ ആണോ, അതോ മറ്റുള്ളവരുടെ ബ്ലൊഗില്‍ ആണോ? അല്ല സൂ ആയി സുവിന്റെ ബ്ലോഗിനേക്കാള്‍ കൂടുതല്‍ മറ്റുള്ള ബ്ലൊഗില്‍ അനോണിത്തരം കാണിക്കാനല്ലേ അക്കൂട്ടര്‍ ശ്രമിക്കൂ എന്ന് സശയം.

എങ്ങനെയാണ് സൈറ്റ് മീറ്റര്‍/ഐ പി ട്രാക്കിങ് വഴി ഇഞ്ചിപ്പെണ്ണ് ഈ മിഡില്‍ ഈസ്റ്റ്, സൌദി ബന്ധം കണ്ടുപിടിച്ചത്? അവരെ അടച്ചാക്ഷേപിച്ചത്?

മിഡില്‍ ഈസ്റ്റിലേയും സൌദിയിലേയും ബ്ലോഗര്‍മാര്‍ക്കെതിരെ ഉള്ള ഈ നിഴല്‍ യുദ്ധം, അടച്ചാക്ഷേപിക്കല്‍, സംശയമുനയില്‍ നിര്‍ത്തല്‍ എന്നിവയും കൈവെട്ടിക്കളയും നാടുകടത്തപ്പെടും എന്നൊക്കെയുള്ള ഈ ഉമ്മാക്കിയും എതിര്‍ക്കപ്പെടെണ്ടതാണ്.

അനോണിമസ് ആയി ഒരാളെ വ്യക്തിപരമായി അധിക്ഷെപിച്ച് കമന്റിടുന്നതിനെക്കാളും ഒട്ടും മഹത്തരം അല്ല സ്വന്തം ഐഡിയില്‍ വന്ന് ഒരു സമൂഹത്തെ മൊത്തം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഇത് പ്രതിക്ഷേധിക്കേണ്ട കാര്യമാണ്.